ലൂക്കോസ് മാക്കീല്‍

കുറുപ്പന്തറയിലെ വ്യാപാര മേഖലയിലൂടെ പൊതുജീവിതത്തിലേക്ക് കടന്നുവന്നു. മണ്ണാറപ്പാറ പള്ളി ട്രസ്റ്റിയായും സെന്റ് സേവ്യേഴ്‌സ് സ്കൂൾ പി.ടി.എ. പ്രസിഡന്റായും പ്രവർത്തിച്ചു.

2015-ൽ ആദ്യമായി പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ മാഞ്ഞൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഭരണസമിതി അംഗമായും 2020-ൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2023-ൽ മാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായി.

2025-ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീണ്ടും പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുന്നു.

ലൂക്കോസ് മാക്കീല്‍