ശ്രീമതി ലിസ്സി ജോസ് പാളിത്തോട്ടം ആർഭാടങ്ങൾ ഇല്ലാതെ നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിലൂടെ നാടിന്റെ വിശ്വാസം ആർജിച്ച മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ പ്രിയങ്കരിയായ വൈസ് പ്രസിഡന്റാണ്.
2005 മുതൽ കാത്തുസൂക്ഷിച്ച രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമായി അന്നുമുതൽ പഞ്ചായത്ത് മെമ്പറായും പൊതുജീവിത രംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്നു.
2025ൽ വീണ്ടും കാഞ്ഞിരത്തിന്റെ മണ്ണിൽ ഇവിടുത്തെ ജനങ്ങൾ വൈകാരികമായി ഉജ്ജ്വല ഭൂരിപക്ഷത്തോടെ മാഞ്ഞൂർ പഞ്ചായത്തിന്റെ അമരത്തെത്തിച്ചു.
1986ൽ കോട്ടയം ബി.സി.എം. കോളേജിൽ നിന്നും PDC വിദ്യാഭ്യാസം കരസ്ഥമാക്കി. 2015 മുതൽ 2020 വരെ കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതി അംഗമായും പ്രവർത്തിച്ചു.
2018ൽ മാഞ്ഞൂർ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായും പ്രവർത്തിച്ചു. ഇപ്പോൾ 2025 മുതൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്നു.