ടോമി കാറുകുളം
പഞ്ചായത്ത് അംഗത്തിന്റെ വിവരങ്ങൾ
1963 ജൂലൈ 20-ന് പരേതരായ കുറുപ്പന്തറ കാറുകുളത്തേൽ ശ്രീ. ചാക്കോ വർക്കിയുടെയും ശ്രീമതി ഏലിയാമ്മ ചാക്കോയുടെയും ഏഴാമത്തെ മകനായി ജനിച്ചു. കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് എൽ.പി. സ്കൂളിലും ഹൈസ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.
കുറുപ്പന്തറയിലെ വ്യാപാര മേഖലയിലൂടെ പൊതുജീവിതത്തിലേക്ക് കടന്നുവന്നു. മണ്ണാറപ്പാറ പള്ളി ട്രസ്റ്റിയായും സെന്റ് സേവ്യേഴ്സ് സ്കൂൾ പി.ടി.എ. പ്രസിഡന്റായും പ്രവർത്തിച്ചു.
2015-ൽ ആദ്യമായി പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ മാഞ്ഞൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഭരണസമിതി അംഗമായും 2020-ൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2023-ൽ മാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായി.
2025-ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീണ്ടും പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുന്നു.
```