സുനു ജോര്‍ജ്ജ്

1973 മെയ് 31-ന് ശ്രീ വി. എം. ജോര്‍ജ്ജ് വെട്ടിക്കാട്ടുപറമ്പലിന്റെയും ശ്രീമതി ത്രേസ്യാമ്മ ജോര്‍ജ്ജിന്റെയും മക്കളില്‍ 11-ാമത്തെ മകനായി ജനിച്ചു. മാഞ്ഞൂര്‍ ഗവ. എല്‍.പി. സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം എന്‍.എസ്.എസ്. ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മാന്നാനം കെ.ഇ. കോളേജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും, തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ നിന്ന് ഡിഗ്രി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.

മാഞ്ഞൂര്‍ വി.കെ.വി.എം. എന്‍.എസ്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സ്കൂള്‍ പഠനകാലം മുതല്‍ കെ.എസ്.യു. പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഡിഗ്രി പഠനകാലത്ത് രണ്ട് തവണ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 1994-ല്‍ യൂണിവേഴ്സിറ്റി ചെയര്‍മാനായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

1995-ല്‍ മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1995 മുതല്‍ 2022 വരെ തുടര്‍ച്ചയായി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുകയും, രണ്ട് വര്‍ഷം ബാങ്ക് പ്രസിഡന്റായും സേവനമനുഷ്ഠിക്കുകയും ചെയ്തു. 2009 മുതല്‍ കടുത്തുരുത്തി അര്‍ബന്‍ ബാങ്കിന്റെ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചു, 2022-ല്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

2000-ല്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2000-2005, 2010-2015 കാലഘട്ടങ്ങളില്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2015-2020 കാലഘട്ടത്തില്‍ വീണ്ടും ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെടുകയും, 2018 മുതല്‍ 2020 ഡിസംബര്‍ വരെ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു.

2021-ല്‍ വാര്‍ഡ് 12-ലെ ഉപതിരഞ്ഞെടുപ്പില്‍ ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2025-ല്‍ വാര്‍ഡ് 17-ല്‍ നിന്ന് അംഗമായും പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, നിലവില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്നു.

sunu