ലിസ്സി സാജന്
1969 ഡിസംബർ 19-ന് മുണ്ടക്കൽ ജോസഫിന്റെയും അന്നക്കുട്ടിയുടെയും ഏഴാമത്തെ മകളായി ജനിച്ചു. കണ്ണൂർ ജില്ലയിലെ കുടിയാൻമല ഗ്രാമത്തിലെ ഫാത്തിമ മാതാ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കുടിയാൻമല മേരി ക്യൂൻസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
1991-ൽ കണ്ണൂർ ജില്ലയിൽ നിന്ന് കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഗ്രാമത്തിലേക്ക് വിവാഹിതയായി എത്തി. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ എസ്.എച്ച്.ജി.യിൽ ചേർന്ന് പ്രവർത്തിക്കുകയും കുടുംബശ്രീയിൽ അംഗമായി അതിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
2007-ൽ പതിനെട്ടാം വാർഡിന്റെ ആശാ പ്രവർത്തകയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ആശാ പ്രവർത്തകരുടെ ലീഡറായി പ്രവർത്തിച്ചു. കൂടാതെ കടുത്തുരുത്തി ജനമൈത്രി പോലീസിന്റെ കീഴിൽ ജനമൈത്രി സമിതി അംഗമായും തുടരുന്നു.
2021-ൽ പതിനെട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. അതേ വർഷം ടാഗോർ ലൈബ്രറി വനിതാ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. 2024-ൽ ടാഗോർ ലൈബ്രറി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2025-ൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.