ശ്രീ സണ്ണി മണിത്തൊട്ടി മെമ്മോറിയില്‍ എക്സലന്‍സ് അവാര്‍ഡ്
June 11, 2026
മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ശ്രീ. സണ്ണി മണിത്തൊട്ടി മെമ്മോറിയൽ എക്സലൻസ് അവാർഡ് - 2026 ന് 10 - ആം ക്ലാസ്സ്, പ്ലസ് ടു, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉന്നത വിജയം കരസ്തമാക്കിയിരിക്കുന്നവരിൽ നിന്നും, കലാ - കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വിജയം കരസ്തമാക്കിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷയോടൊപ്പം മാർക്ക് ഷീറ്റ്, ആധാർ കാർഡ് പകർപ്പ്, ഒരു ഫോട്ടോ, കലാ - കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വിജയം നേടിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സമീപത്തെ അങ്കണവാടികളിൽ നൽകേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 20.06.2026, 3 പി എം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.